അയോധ്യ: ഹിന്ദുമഹാസഭ കേവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചു
ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശക്കേസില്‍ അഖില ഭാരത ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ കേവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ 30ന് അലാഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ ഏതെങ്കിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ വിധി പ്രഖ്യാപിക്കരുതെന്നാണു ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
തര്‍ക്കത്തിനു പൂര്‍ണമായ നിയമപരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിക്കുമെന്നു മഹാസഭ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി പറഞ്ഞു.
എല്ലാ പാര്‍ട്ടികളുടേയും സഹകരണത്തോടെ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തിവാരി പറഞ്ഞു.
നേരത്തേ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്ന് കേസിലെ മറ്റൊരു പ്രധാന കക്ഷിയായ നിര്‍മ്മോഹി അഖാഡ മറ്റു കക്ഷികളോട് പറഞ്ഞതില്‍ ഹിന്ദുമഹാസഭ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications