Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു

Blood
ഇംഫാല്‍ (മണിപ്പൂര്‍): മലയാളിയായ സിആര്‍പിഎഫ് സൈനികന്‍ മലയാളികളടക്കം മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു.

തുടര്‍ന്ന് മറ്റ് സൈനികര്‍ ഇയാളെയും വെടിവെച്ചു കൊലപ്പെടുത്തി. വയനാട് കമ്പളക്കാട് സ്വദേശി ഫോമിന്‍ മോഹന്‍(28)ആണ് ക്യാംപിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മറ്റൊരു കോണ്‍സ്റ്റബിളിന്റെ റൈഫിളെടുത്ത് സഹപ്രവര്‍ത്തകരെ വെടിവച്ചത്.

ഇതിനെത്തുടര്‍ന്നാണ് മറ്റ് സൈനികര്‍ ഫോമിനെ വെടിവച്ചു വീഴ്ത്തിയത്. കോണ്‍സ്റ്റബിള്‍മാരായ പന്തളം സ്വദേശി ഷൈന്‍ രാജന്‍(29), തിരുവനന്തപുരം സ്വദേശി പ്രദീപ് ആര്‍ വി നായര്‍(28), ആന്ധ്ര സ്വദേശിയായ ഈശ്വര്‍ റാവു എന്നുവരാണ് കൊല്ലപ്പെട്ട മറ്റുമൂന്നുപേര്‍.

സിആര്‍പിഎഫ് 143 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍മാരാണു മരിച്ചവരെല്ലാം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി കമാന്‍ഡിങ് ഓഫിസര്‍ ബി. ജയകൃഷ്ണന്‍ അറിയിച്ചു.

മദ്യപാനത്തിന്റെ പേരില്‍ ഫോമിന്‍ അച്ചടക്ക നടപടി ഭീഷണിയിലായിരുന്നുവത്രേ. ഇതാണ് ഫോമിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതിന് മുന്‍പും ഇയാള്‍ ശിക്ഷാ നടപടി നേരിട്ടിട്ടുണ്ടെന്നു സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി ഫോമിന്‍ അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ഇയാളുടെ തോക്കു മാറ്റിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ സഹപ്രവര്‍ത്തകന്‍ പുറത്തുപോയ തക്കത്തില്‍ കട്ടിലിനടിയില്‍ നിന്ന് അയാളുടെ തോക്കെടുത്താണു ഫോമിന്‍ ആക്രമണം നടത്തിയത്.

പിന്നീടു മുള കൊണ്ടുള്ള മുറിയില്‍ അഭയംതേടിയ ഫോമിനെ കമാന്‍ഡോ സംഘം വളയുകയായിരുന്നു. കമാന്‍ഡോ സംഘത്തിനു നേരെയും ഫോമിന്‍ വെടിയുതിര്‍ത്തു. കമാന്‍ഡോകളുടെ വെടിയേറ്റു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+