ഉപവാസം: കുടുംബത്തിലെ 3 പേര് മരിച്ചു
അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ 38 ദിവസമായി ഉപവാസം അനുഷ്ഠിച്ചു വന്ന കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുഹമ്മദ് സലാം നാസര്‍(17), കൈസര്‍ (28) എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളുമുണ്ട്. ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷ നേടാനായി 40 ദിവസത്തെ ഉപവാസമാണ് അനുഷ്ഠിച്ചിരുന്നതെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു.
അലഹബാദില്‍ നിന്നുള്ള വിദ്യാസമ്പന്നരായ മധ്യ വര്‍ഗ്ഗ കുടുംബമാണ് അന്ധവിശ്വാസങ്ങളില്‍ കുരുങ്ങി നാല്പത് ദിവസത്തെ ഉപവാസം നടത്തി അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഉപവാസത്തിന് നേതൃത്വം നല്കിയ കുടുംബനാഥനായ മുഹമ്മദ് മുസ്തഫ (59) മര്‍ച്ചന്റ് നേവി ഓഫീസറായി വിരമിച്ചയാളാണ്.
നാല് വര്‍ഷം മുമ്പ് സഹോദരന് കുടുംബത്തിനെതിരെ ആഭിചാരം നടത്തിയിരുന്നുവെന്ന് മുഹമ്മദ് പറയുന്നു. ഇതില്‍ നിന്ന് മോചനം നേടാനാണ് ഇവര്‍ അജ്മീര്‍ ദര്ഗയിലെത്തി 40 ദിവസത്തെ ഉപവാസം അനുഷ്ഠിയ്ക്കാന്‍ തീരുമാനിച്ചത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications