ജഗന്‍ മോഹന്‍ റെഡ്ഡി കൊടുത്ത നികുതി 84 കോടി
ദില്ലി: ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയ മുന്‍കൂര്‍ ആദായ നകുതി 84 കോടി രൂപ. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയുടെ മകനാണ് ജഗന്‍ മോഹന്‍. അച്ഛന്റെ മരണത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്ത്വവുമായി ഇടഞ്ഞാണ് ജഗന്‍ മോഹന്‍. മുഖ്യമന്ത്ര പദം കിട്ടാത്തതാണ് ഇതിന് പ്രധാന കാരണം.
എന്തായാലും കൃത്യമായി നികുതി കൊടുത്ത് ജഗന്‍ മാതൃക കാട്ടിയിരിയ്ക്കുകയാണ്. 500 കോടി രൂപ വാര്‍ഷീക വരുമാനം ഉണ്ടാവുമെന്ന അനുമാനത്തിലാണ് 84 കോടി രൂപ മുന്‍കൂര്‍ ആദായ നികുതി നല്‍കിയിരിയ്ക്കുന്നത്. വന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനത്തിന് സമാനമാണ് ജഗന്റെയും വരുമാനം.
എന്നാല്‍ 2008-2009 ല്‍ ജഗന്‍ കൊടുത്ത നികുതി വെറും 2.92 ലക്ഷം രൂപ മാത്രമാണ്. ഇത് 2009-2010 ല്‍ 6.72 കോടി ആയി കൂടി. അതായത് 1000 ശതമാനത്തിലേറെ വര്‍ധന.
വന്‍ നികുതി നല്‍കുന്ന വേറെയും രാഷ്ട്രീയക്കാരുണ്ട്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിയായ ജനാര്‍ദ്ദന്‍ റെഡ്ഡി ഭാര്യ ഗലി ലക്ഷ്മി അരുണ, കമല്‍ ജിത് സിംങ് അലുവാലിയ എന്നിവരും വന്‍ നികുതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഖനന രംഗത്ത് നിന്നാണ് വന്‍ വരുമാനം.












Click it and Unblock the Notifications