10രൂപയുടെ പേരില്‍ തൊഴിലാളിയെ മര്‍ദ്ദിച്ച് കൊന്നു
ജയ്പൂര്‍: നവരാത്രി ആഘോഷങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ വിസമ്മതിച്ചയാളെ ഒരുകൂട്ടമാളുകല്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ഝാല്‍വര്‍ നഗരത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
കൊലപ്പെട്ട തേജ് കിരണ്‍ കൂലിപ്പണിക്കാരനാണ്. കിരണും സഹോദരനും തിങ്കളാഴ്ച കാലത്ത് ജോലിയ്ക്ക് പോകുന്നതിനിടെ കുറച്ചാളുകള്‍ വന്ന് നവരാത്രി ആഘോഷങ്ങള്‍ക്കായി പണം സംഭാവനചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
അപ്പോള്‍ താനൊരു കൂലിപ്പണിക്കാരനാണെന്നും സംഭാവനചെയ്യാന്‍ മാത്രം പണം കയ്യിലില്ലെന്നും കിരണ്‍ പറഞ്ഞു. ഇതംഗീകരിക്കാതിരുന്ന ആളുകള്‍ പത്തുരൂപയെങ്കിലും സംഭാവനചെയ്തില്ലെങ്കില്‍ അസൗകര്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി.
കിരണ്‍ വീണ്ടും പണമില്ലെന്ന് പറഞ്ഞതോടെ പിരിവുകാര്‍ ഇയാളെ തല്ലാനും കുത്താനും തുടങ്ങി. റോഡില്‍ ഈ രംഗങ്ങള്‍ കണ്ടുനിന്ന ആരും ഇയാളുടെ രക്ഷയ്‌ക്കെത്തിയില്ല. മര്‍ദ്ദനത്തെത്തുടര്‍ന്ന് കിരണ്‍ റോഡില്‍ കുഴഞ്ഞുവീണു.
സഹോദരന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരാനാണ് പൊലീസ് സ്റ്റേഷനില്‍ച്ചെന്ന് പരാതി നല്‍കിയത്.
മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാന്‍ നഗരത്തില്‍ പലസ്ഥലങ്ങളിലും റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications