റാബ്റിയ്ക്ക് 62 പശു; യാദവന് അതുമില്ല

തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം 62 പശുക്കളും 42 കിടാവുകളും റാബ്രിക്ക് സ്വന്തമായുണ്ട്. ഇവയുടെ മൂല്യമായി പറയുന്നത് 17.18 ലക്ഷം രൂപയാണ്. ഇതിന് പുറമേ 1.07 കോടി രൂപ വിലയുള്ള കൃഷിഭൂമിയും 31.15 ലക്ഷത്തിന്റെ കൃഷിയേതരഭൂമിയും അവര്‍ക്കുണ്ട്. ഭൂമിയും കെട്ടിടങ്ങളുമായി 1.41 കോടിയുടെ സ്വത്ത് വേറെയും.
എന്നാല്‍ റാബ്രിയുടെ പ്രിയ യാദവന് മേയ്ക്കാന്‍ പശുക്കളൊന്നുമില്ല. ആകെയുള്ളത് ഒരു കെട്ടിടമാണ് അതിന് വെറും 22 ലക്ഷം രൂപയാണ് മതിപ്പു വില. പശുവുണ്ടായിരുന്നെങ്കില്‍ തന്നെ അതിനെ മേയാന്‍ വിടാന്‍ ആര്‍ജെഡി അധ്യക്ഷന് സ്വന്തമായി കൃഷിഭൂമിയുമില്ല.
അതേസമയം 1990 മോഡല്‍ മാരുതി 800 കാറും 97 ല്‍ വാങ്ങിയ ജീപ്പും ലാലുവിന് സ്വന്തമായുണ്ട്. സ്വര്‍ണവും രത്‌നങ്ങളുമായി 81,600 രൂപയുടെ വസ്തുവകകളും ലാലുവിന്റെ പക്കലുണ്ട് എന്നാല്‍ ഇതൊന്നും ഭാര്യയുടെ സ്വര്‍ണാഭരണ ശേഖരത്തിന് മുന്നില്‍ ഒന്നുമല്ല. 7.62 ലക്ഷത്തിന്റെ ആഭരണങ്ങളാണ്.ലാലുവിന്റെ വീട്ടുകാരിയുടെ കൈയ്യിലുള്ളത്.












Click it and Unblock the Notifications