സോഫ്റ്റ്‌വേര്‍എന്‍ജിനീയറെ മാനഭംഗപ്പെടുത്തി കൊന്നു
ബാംഗ്ലൂര്‍: അടുത്തിടെ വിവാഹിതയായ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറെ മാനഭംഗപ്പെടുത്തി കൊന്നു. ബാംഗ്ലൂരിലെ ബിടിഎം ലെഔട്ടിലുള്ള ഫ്ലാറ്റിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരുപത്തിനാലുവയസ്സുള്ള തിരുനെല്‍വേലി സ്വദേശിനി മലര്‍വല്ലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മാനഭംഗപ്പെടുത്തിയശേഷം കഴുത്തറുത്താണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം നാലരയ്ക്കും അഞ്ചിനുമിടയിലാട്ടായിരിക്കും കൊല നടന്നതെന്നാണ് പൊലീസിന്റെ നഗമനം.
എന്നാല്‍ മുറിയ്ക്കുള്ളിലേയ്ക്ക് ആരും അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. കാപ്‌ജെമിനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറായ ബാലസുബ്രഹ്മണ്യമാണ് മലര്‍വല്ലിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇവര്‍ വിവാഹിതരായത്.
ടിസിഎസ് ജീവനക്കാരിയായിരുന്ന മലര്‍വല്ലി വിവാഹത്തിന് തൊട്ടുമുമ്പ് ജോലി രാജിവച്ചിരുന്നു. സെപ്റ്റംബറിലാണ് ഇരുവരും ചേര്‍ന്ന് ബിടിഎമ്മിലെ അപ്പാര്‍ട്‌മെന്റിലേയ്ക്ക് താമസം മാറിയത്.
തിങ്കളാഴ്ച മലര്‍വല്ലിയുടെ ഒരു ബന്ധുഫോണ്‍ ചെയ്തതാണ് ഇവരുടെ മരണവിവരം പുറത്തറിയാന്‍ സഹായിച്ചത്. പലവട്ടം വിളിച്ചിട്ടും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ബന്ധു ഇവരുടെ വീട്ടിലെത്തുകയായിരുന്നു. അവരാണ് മലര്‍വല്ലിയെ കൊല്ലപ്പെട്ടനിലയില്‍ ആദ്യം കണ്ടത്.
സംഭവസ്ഥലത്തുനുന്നും വിരലടയാളവും മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് കുറ്റവാളിയെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
ഒരു അതിഥിയ്ക്ക് ജ്യൂസ് നല്‍കിയതിന്റെ അടയാളങ്ങളും വന്നയാള്‍ കൊണ്ടുവന്ന സമ്മാനപ്പൊതിയുമെല്ലാം പ്രതിയെ മലര്‍വല്ലിയ്ക്ക് അറിയാമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications