മദ്യപനായ ഭര്‍ത്താവിനെ യുവതി കൊന്നു
ചെന്നൈ: മദ്യപിച്ചു പതിവായി ദേഹോപദ്രവം ഏല്‍പിയ്ക്കുന്ന ഭര്‍ത്താവിനെ യുവതി കൊന്നു. കോയമ്പേടിനടുത്താണ് സംഭവം. ഇവിടെ താമസിക്കുന്ന ഭൂപാലന്‍ (50)ആണ് മരിച്ചത്.
ഭൂപാലന്റെ ഭാര്യ മല്ലികയെ പിന്നീട് കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചു ശല്യം ചെയ്ത ഭൂപാലനെ മല്ലിക അമ്മിക്കല്ല് തലയ്ക്കിട്ട് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിവസവും മദ്യപിച്ച് എത്തുന്ന ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതിനാലാണ് സഹികെട്ട് കൊലനടത്തിയതെന്ന് മല്ലിക പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications