യെദ്യൂരപ്പയും സംഘവും രാഷ്ട്രപതിയെ കാണും
ദില്ലി: കര്‍ണാടകത്തില്‍ രാഷ്രടപതി ഭരണത്തിന് ശിപാര്‍ശ ചെയ്ത ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സംഘം ചൊവ്വാഴ്ച ദില്ലിയിലെത്തും.
രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരില്‍ കണ്ട് പരാതി നല്‍കുകയാണ് സംഘത്തിന്റെ ലക്ഷ്യം. തനിക്ക് പിന്തുണ നല്‍കിയ 105 എംഎല്‍എമാരെയും രാഷ്ട്രപതിക്കു മുന്നില്‍ ഹാജരാക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം.
സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സംഘം രാഷ്ട്രപതിയെ സമീപിക്കുന്നത്.
അതിനിടെ, ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അടിയന്തിര യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.












Click it and Unblock the Notifications