യഡിയൂരപ്പ വീണ്ടും വിശ്വാസവോട്ട് തേടണം: ഗവര്‍ണര്‍

തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് സുതാര്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 16 വിമത എംഎല്‍എ അയോഗ്യരാക്കി സ്പീക്കറാണ് യഡിയൂരപ്പ സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത്. ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരുവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്.
ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടിയ തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന് നേരത്തെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം തള്ളിക്കൊണ്ടാണ് 16 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.
ഈ ശുപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരവസരം കൂടി നല്‍കാന്‍ നിശ്ചയിച്ചത്. വിമതരുടെ ഹര്‍ജിയില്‍ ഹൈക്കോടതി നടപടിയും ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications