Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂസായ യുവതി ബസ് യാത്രക്കാരെ ശല്യപ്പെടുത്തി

തൊടുപുഴ: വെള്ളമടിച്ച് പൂസായ യുവതി ബസ് യാത്രക്കാരെ ശല്യപ്പെടുത്തി. തൊടുപുഴയിലെ ഒരു സ്വകാര്യബസ്സിലാണ് കഴിഞ്ഞ ദിവസം രാത്രി അടിച്ചുഫിറ്റായ യുവതിയുടെ പരാക്രമങ്ങള്‍ അരങ്ങേറിയത്. സഹികെട്ട യാത്രക്കാര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടെങ്കിലും വനിതാ പൊലീസില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ബസ്സിനുള്ളില്‍ യുവതിയുടെ പ്രകടനം അരങ്ങേറിയത്. ഏകദേശം 35-40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന ഇവര്‍ ബസില്‍ കയറിപ്പോള്‍ മുതല്‍ ബഹളം വെച്ചിരുന്നു. ബഹളം അതിരുവിട്ടപ്പോള്‍ യാത്രക്കാരുടെ ആവശ്യപ്രകാരം ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. എന്നാല്‍ ഈ സ്മയത്ത് സ്റ്റേഷനിലെ വനിതാ പൊലീസുകാരെല്ലാം ഡ്യൂട്ടിയിലായിരുന്നു

വനിതാ പൊലീസില്ലെങ്കില്‍ എന്നെ ഇറക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്നായിരുന്നു യുവതിയുടെ പിന്നത്തെ ചോദ്യം. വനിതാ പൊലീസില്ലാതെ യുവതിയെ അറസ്റ്റ് ചെയ്ത് പുലിവാലു പിടിയ്ക്കാന്‍ ആണ്‍ പൊലീസുകാരും തയാറായില്ല. ഒടുവില്‍ ഡ്യൂട്ടിയ്ക്ക് പോയ വനിതാ പൊലീസുകാരെ വിളിച്ചുവരുത്തിയാണ് യുവതിയെ ബസ്സിനുള്ളില്‍ നിന്നും ഇറക്കിയത്. ഇത്രയും നേരം സഹയാത്രികര്‍ക്ക് യുവതിയുടെ വായിലുണ്ടായിരുന്നത് മുഴുവന്‍ കേള്‍ക്കേണ്ടതായും വന്നു. ഒടുവില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസെടുത്താണ് യുവതിയെ വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+