ഫ്ളെക്സ് നിരോധനം നീക്കി
കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം ഹൈക്കോടതി റദ്ദാക്കി.
തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കമ്മീഷന്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ ഉത്പാദകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഫ്‌ളക്‌സുകള്‍ നശിക്കില്ലെന്നും പിന്നീടത് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിയ്ക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഫ്‌ളക്‌സ് നിരോധിച്ചതിനെ തുടര്‍ന്ന് ബാനറുകളും തുണി കൊണ്ടുള്ള ഫ്‌ളക്‌സുകളുമാണ് മുന്നണികള്‍ ഉപയോഗിച്ചിരുന്നത്.












Click it and Unblock the Notifications