എല്‍ഡിഎഫിനെതിരെ എസ്എംഎസ്; യുവാവിനെതിരെ കേസ്
തിരുവനന്തപുരം: എല്‍ഡിഎഫിന് അപകീര്‍ത്തികരമായ രീതിയില്‍ എസ്എംഎസ് പ്രചരിപ്പിച്ചതിനു കോട്ടയം സ്വദേശിയ്‌ക്കെതിരെ നടപടി.
എസ്എംഎസ് പ്രചരിപ്പിച്ച എന്‍എച്ച് മൌണ്ട് തെന്നത്തുചിറയില്‍ ടി.ആര്‍. ബൈജുവിനെതിരെ കേസെടുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു നിയമ പ്രകാരവും സൈബര്‍ നിയമ പ്രകാരവുമാണു കേസെടുക്കുക. മൊബൈല്‍ ഫോണില്‍നിന്നു തിരഞ്ഞെടുപ്പു സംബന്ധിച്ച എസ്എംഎസ് അയയ്ക്കുന്നതിനു കമ്മിഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥിക്കോ മുന്നണിക്കോ വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു സന്ദേശം അയയ്ക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യരുതെന്നു പറയുകയും അപകീര്‍ത്തികരമായ കാര്യങ്ങളടങ്ങുകയും ചെയ്യുന്ന എസ്എംഎസ് പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. ഇങ്ങനെ ചെയ്താല്‍ സൈബര്‍നിയമ പ്രകാരവും കേസ് എടുക്കും.












Click it and Unblock the Notifications