യന്ത്രത്തകരാര്‍: കൊച്ചി-ദുബയ് വിമാനം തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശേരിയില്‍ നിന്നു ദുബയിലേക്കു പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി.
ഒരു മണിക്കൂര്‍ പറന്നതിനു ശേഷമാണു വിമാനം തിരിച്ചിറക്കിയത്. 205 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
പുലര്‍ച്ചെ 4.30 യ്ക്കു നെടുമ്പാശേരിയല്‍ നിന്നും പറന്നുയര്‍ന്ന ഇകെ 533 ഫ്‌ളൈറ്റാണ് അഞ്ചു മണിയോടെ തിരിച്ചിറക്കിയത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറുണ്ടായതെന്നാണ് സൂചന്. യാത്രക്കാരെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications