10ലക്ഷം ഡോളറിനായി ഒബാമയ്ക്ക് മുന്നില്‍ നഗ്നനായി

ജുവാന്‍ റൊഡ്രിഗിസ് എന്ന 24കാരനാണ് പത്തു ലക്ഷം ഡോളര്‍ കിട്ടാനായി ഫിലാഡല്‍ഫിയയില്‍ ഒബാമ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഉടുതുണി ഉരിഞ്ഞെറിഞ്ഞത്. റാലിയെ അഭിസംബോധന ചെയ്ത് ഒബാമ സംസാരിക്കുന്നതിനിടെയായിരുന്നു ജുവാന്റെ പ്രകടനം.
ഞൊടിയിടയ്ക്കുള്ളില്‍ ജുവാനെ പോലീസ് കൈയ്യോടെ അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് കോടീശ്വരനായ അല്‍കി ഡേവിഡാണ് ജുവാനെ വെട്ടില്‍ ചാടിച്ചത്.
തന്റെ വെബ്‌സൈറ്റായ ബാറ്റില്‍കാം ഡോട്ട് കോമിന്റെ പരസ്യത്തിനു വേണ്ടിയാണ് ഡേവിഡ് ഈ വെല്ലുവിളി ജുവാനു നേരെ ഉയര്‍ത്തിയത്. സംഭവം സത്യമാണെന്ന് ഡേവിഡും സമ്മതിച്ചിട്ടുണ്ട്.
പ്രസിഡന്റിനു മുമ്പില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടാല്‍ പത്തു ലക്ഷം ഡോളര്‍ താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു.
തന്റെ വെല്ലുവിളി ഒരാള്‍ സ്വീകരിക്കുന്നത് ഇതാദ്യമാണെന്നും ജുവാന്‍ പ്രസിഡന്റിനു മുമ്പില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടിട്ടുണ്‌ടെങ്കില്‍ വാഗ്ദാനത്തുക നല്‍കുമെന്നും ഡേവിഡ് പറഞ്ഞു.












Click it and Unblock the Notifications