മൈക്കല്‍ ജാക്‌സന്റെ ബാസ്‌ക്കറ്റ് ബോളിന് ഒരു കോടി

ജാക്‌സന്റെ ശേഖരത്തിലുണ്ടായിരുന്ന നൂറോളം വസ്തുക്കളുള്‍പ്പെടെ 435 സാധനങ്ങളാണ് ചൈനയിലെ മക്കാവുവില്‍ നടന്ന ലേലത്തിന് വെച്ചിരുന്നത്. 3.2 മില്യണ്‍ ഡോളറാണ് ലേലത്തിലൂടെ ലഭിച്ചതെന്ന് കോണ്‍ടാക്റ്റ് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാക്‌സന്റെ കറുത്ത കല്ലുകള്‍ പതിപ്പിച്ച കൈയ്യുറകള്‍ 180,000 ഡോളറിനാണ് മറ്റൊരു ആരാധകന്‍ സ്വന്തമാക്കി. ഹോളിവുഡ് ചിത്രമായ ബാറ്റ്മാന്‍ റിട്ടേണ്‍സില്‍ മൈക്കല്‍ കീറ്റണ്‍ ധരിച്ചിരുന്ന വസ്ത്രവും ലേലത്തിനുണ്ടായിരുന്നു. 43000 ഡോളറാണ് ഇതിന് ലഭിച്ചത്. അന്തരിച്ച ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് ഗൗണ്‍ 114,000 ഡോളറിന് ഒരു അമേരിക്കന്‍ മ്യൂസിയം സ്വന്തമാക്കി.
ഹോളിവുഡിന്റെ എക്കാലത്തെയും മാദകതാരം മര്‍ലിന്‍ മണ്‍റോയുടെ ബ്രാ, ഹോങ്കോങ് ആക്ഷന്‍ ഹീറോ ബ്രൂസ് ലീയുടെ ഷൂ എന്നിവയെല്ലാം ലേലത്തിലെ ചൂടന്‍ വിഭവങ്ങളായിരുന്നു.












Click it and Unblock the Notifications