കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കാളകൂറ്റന്മാരുടെ പടയോട്ടം

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനക്കാരായിരുന്ന വിദേശ ഫണ്ടുകള്‍ ഒക്ടോബര്‍ 13 ബുധനാഴ്ച വന്‍ തോതില്‍ വാങ്ങാന്‍ തുടങ്ങിയത് വിപണിയെ ശക്തമായി മുകളിലേയ്ക്ക് നയിച്ചു. രണ്ട് ശതമാനത്തിലേറെയാണ് സെന്‍സെക്സും നിഫ്ടിയും ബുധനാഴ്ച ഉയര്‍ന്നത്.

സെന്‍സെക്സ് 20,672.58 (+ 469.24)
നിഫ്ടി 6231.50 (+140.60)

വിദേശ വിപണികള്‍ ഉയര്‍ച്ചയിലായിരുന്നതാണ് പ്രധാനമായും ഇന്ത്യന്‍ വിപണിയ്ക്ക് സഹായകമായത്. പക്ഷേ ഇപ്പോഴും ഇന്ത്യന്‍ നിക്ഷേപകര്‍ കാര്യമായി വിപണിയില്‍ എത്തിയിട്ടില്ല.

പുതിയ ഉയരങ്ങളിലെത്താന്‍ ഈ ബുള്‍ നീക്കം സഹായകമാവുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ നില തകര്‍ച്ചയിലാക്കുന്ന വന്‍ സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെങ്കില്‍ നിഫ്ടി 6700-6800 വരെ എത്താനിടയുണ്ട്.
ബുധനാഴ്ചത്തെ കയറ്റത്തിന് നേതൃത്ത്വം നല്‍കിയത് ടെക്നോളജി കമ്പനികളായിരുന്നു. വെള്ളിയാഴ്ച ലാഭ നഷ്ട കണക്കുകള്‍ പ്രഖ്യാപിയ്ക്കുന്ന ഇന്‍ഫോസിസിന്റെ ലാഭം കഴിഞ്ഞ പാദത്തേക്കാള്‍ 15.5 ശതമാനം കൂടുമെന്നാണ് കണക്ക് കൂട്ടല്‍. ഈ അനുമാനവും വിപണിയ്ക്ക് സഹായകമായി. ടെക്നോളജി ഓഹരികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രൊ, എച്ച്സിഎല്‍ തുടങ്ങിയവയൊക്കെ കാര്യമായി ഉയര്‍ച്ച കാണിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X