ഇനി കള്ള മൊബൈല്‍ ബില്ല് ഉണ്ടാവില്ല
മുംബൈ: മൊബൈല്‍ സേവന ദാതാക്കളായ കമ്പനികളുടെ ബില്ലിംഗ് സംവിധാനം ഇനി ടെലകോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) ഓഡിറ്റ് ചെയ്യും. രാജ്യത്തെ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും ഇത് ബാധകമാണ്.
അംഗീകാരമുള്ള ഓഡിറ്റിംഗ് ഏജന്‍സികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇതിനായി അപേക്ഷിയ്ക്കാം. മൊബൈല്‍ കമ്പനികളുടെ ബില്ലിംഗ് രീതികളെ കുറിച്ച് ഒട്ടേറെ പരാതികള്‍ കിട്ടിയതാണ് ഇത്തരത്തിലുള്ള ഒരു ഓഡിറ്റിംഗ് ഏര്‍പ്പെടുത്താന്‍ കാരണം. പുതിയ ഓഡിറ്റിംഗ് സംവിധാനം വരുന്ന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്.
മീറ്ററിംഗ്, ബില്ലിംഗ് എന്നിവയ്ക്കായിരിയ്ക്കും ഈ ഓഡിറ്റിംഗില്‍ പ്രാധാന്യം നല്‍കുക. തകരാറുകള്‍ ഉള്ളപ്പോള്‍ നല്‍കുന്ന നിരക്ക് ഇളവ് നല്‍കുന്നുണ്ടോയെന്ന് പരിശോധിയ്ക്കുന്നതാണ്.












Click it and Unblock the Notifications