70 ലക്ഷം പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍
ദില്ലി: 70 ലക്ഷം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പാചക വാതക കണക്ഷന്‍ നല്‍കുമെന്ന് എണ്ണ മന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്വോഗസ്ഥന്‍ പറഞ്ഞു.
കണക്ഷന് ഇവര്‍ 635 രൂപ മാത്രം നല്‍കിയാല്‍ മതിയാവും. 1400 രൂപയാണ് ഇവര്‍ക്ക് സബ്സിഡിയായി നല്‍കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 70 ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് പെട്രോളിയം വകുപ്പ് സഹ മന്ത്രി ജതിന്‍ പ്രസാദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പെട്രോളിയം മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശത്തിന് ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടേണ്ടതുണ്ട്. സര്‍ക്കാരും പൊതു മേഘലാ എണ്ണകമ്പനികളും തുല്യമായി സബ്സിഡി വിതിച്ച് നല്‍കും. ഈ തുക സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനായി ചെലവാക്കിയതായാണ് കമ്പനികള്‍ കണക്കാക്കേണ്ടത്.
2015 ന് മുമ്പായി ഗ്രാമീണ മേഘലയില്‍ ഒരുകോടി പാചക വാതക കണക്ഷനുകള്‍ നല്‍കാനായാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. പൊതു മേഘലാ എണ്ണ കമ്പനികള്‍ ഈ വര്‍ഷം ഇതുവരെ 85 ലക്ഷം പാചക വാതക കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications