കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയ്ക്ക് വധഭീഷണി

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിക്ക് അജ്ഞാതന്റെ വധഭീഷണി്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

ബോംബ് വെച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് മെയിലിലെ ഉള്ളടക്കം. തിങ്കളാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലില്‍ കത്ത് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി.

ഞങ്ങളുടെ നേതാവായ ജയലളിതയുമായി മുഖ്യമന്ത്രി വഴക്കിനു പോകുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് നിന്നെ ജീവിക്കാന്‍ അനുവദിക്കില്ല-എന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കരുണാനിധിയുമായി അടുപ്പമുള്ളവരുടെ കൂട്ടത്തില്‍ തങ്ങളുടെ ആളുകളുണ്ടെന്നും മുഖ്യമന്ത്രിയുടെ കാറില്‍ ബോംബ് വെക്കുമെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വധഭീഷണിയുടെ ഇമെയില്‍ സന്ദേശം ഉടന്‍തന്നെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ടി. രാജേന്ദ്രന് അയച്ചുകൊടുത്തിരുന്നു.പിന്നീട് കമ്മീഷണറാണ് അന്വേഷണച്ചുമതല െ്രെകംബ്രാഞ്ചിനെ ഏല്പിച്ചത്. എവിടെ നിന്നാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന കാര്യത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

അടുത്തിടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയ്ക്ക് തുടര്‍ച്ചയായി വധഭീഷണിക്കത്തുകള്‍ വന്നിരുന്നു. ഒക്ടോബര്‍ 18ന് മധുരയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുത്താല്‍ അവരെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

ഇതേത്തുടര്‍ന്ന് എഐഎഡിഎംകെയുടെ അഭ്യര്‍ഥന മാനിച്ച് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കരുണാനിധിയ്ക്കും ഭീഷണിയുണ്ടായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X