ബ്ലാക്ക്‌ബെറിയ്ക്ക് പുതിയ ഡെഡ്‌ലൈന്‍

ഫോണിന്റെ നിര്‍മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്റെയും വാര്‍ത്താവിനിമയ മന്ത്രാലയത്തിലെയും പ്രതിനിധികള്‍ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതരുമായി നടത്തിയ ചര്‍ച്ചയിലാണു സമയം നീട്ടിനല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ബ്ലാക്ക് ബെറിയ്ക്കു സമയം നീട്ടിനല്‍കുന്നത്.
ബ്ലാക്‌ബെറി മെസഞ്ചര്‍ സര്‍വീസ് പരിശോധിക്കുന്നതിനു കമ്പനി നല്‍കിയ സാങ്കേതികത തൃപ്തികരമാണെന്നും എന്നാല്‍ ബ്ലാക്‌ബെറി എന്റര്‍െ്രെപസസ് സര്‍വീസ് പരിശോധിക്കുന്നതില്‍ അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ആഭ്യന്തരമന്ത്രാലവൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടി സ്വീകാര്യമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിനാണു കമ്പനിക്കു സമയം നീട്ടി നല്‍കുന്നത്.
ഇപ്പോള്‍ ബ്ലാക്‌ബെറി നല്‍കുന്ന സേവനങ്ങളായ വോയ്‌സ്‌മെയില്‍, എസ്എംഎസ്, ബ്ലാക്‌ബെറി ഇന്റര്‍നെറ്റ് സര്‍വീസസ് എന്നിവ സുരക്ഷാ ഏജന്‍സികള്‍ക്കു പരിശോധിക്കുന്നതിനു സൗകര്യങ്ങളുണ്ട്.












Click it and Unblock the Notifications