Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനി ആന്റ്‌ലിയയിലേയ്ക്ക് താമസം മാറുന്നു

Mukesh Ambani and Nita
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ സ്വപ്‌നഭവനമായ ആന്റ്‌ലിയയിലേയ്ക്ക് താമസം മാറാനൊരുങ്ങുന്നു. ഒക്ടോബര്‍ അവസാനം ആന്റ്‌ലിയയില്‍ കുടിയിരിക്കല്‍ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന.

ദക്ഷിണമുംബൈയിലെ അല്‍ടമൗണ്ട് റോഡില്‍ പണിതുടര്‍ത്തിയിരിക്കുന്ന ഈ മണിസൗധത്തിന് 27 നിലകളാണുള്ളത്. അടുത്തെങ്ങും ആന്റ്‌ലിയയെ വെല്ലു്ന്ന മറ്റു കെട്ടിടങ്ങളില്ല. അതുകൊണ്ടുതന്നെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും മുകേഷിന്റെ വീട് ഉയര്‍ന്നുകാണാം.

അറബിക്കടലിലേയ്ക്ക് വളരെ സുന്ദരമായ കാഴ്ച നല്‍കുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. വീടും ഓഫീസും എല്ലാം ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ 3 ഹെലിപ്പാഡുകള്‍, ജിം, മിനി തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, നീന്തല്‍ക്കുളം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

മാത്രമല്ല 160 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ഏഴ് വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഓരോ മുറികളും വ്യത്യസ്ത രൂപഭാവത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതായത് ഉള്ളില്‍ച്ചെന്നാല്‍ തീര്‍ത്തും വ്യത്യസ്തവും വൈവിധ്യവുമുള്ള ഒരു ലോകം തന്നെ കാണാന്‍ കഴിയും.

അമ്പത്തിമൂന്നുകാരനായ മുകേഷ്, ഭാര്യ നിത, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവരായിരിക്കും ഇവിടത്തെ താമസക്കാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+