പ്രിന്‍സിപ്പല്‍ മാനഭംഗപ്പെടുത്തിയെന്ന് കന്യാസ്ത്രീ
തിരുച്ചി: കോളെജ് പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കന്യാസ്ത്രീയുടെ പരാതി.
തമിഴ്‌നാട്ടിലെ തിരിച്ചിയിലെ സെന്റ് ജോസഫ്‌സ് കോളെജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ആര്‍ രാജരത്‌നത്തിനെതിരെയാണ് മുപ്പത്തിയൊന്നുകാരിയായ കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. 2006ലാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം പുറത്തുപറഞ്ഞാല്‍ പലപ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് പരാതിപ്പെടാതിരുന്നതെന്നും കന്യാസ്ത്രീ പറയുന്നു.
പിന്നീട് 2008ലും അതിന് ശേഷം പലതവണയും ഇതാവര്‍ത്തിച്ചുവെന്നും സഹിക്കവയ്യാതെയാണ് താന്‍ പരാതിപ്പെടുന്നതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു
. രാജരത്‌നത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications