കാമുകനൊപ്പം താമസിച്ച മകളെ രക്ഷിതാക്കള്‍ കൊന്നു
ജയ്പൂര്‍: അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിയ്ക്കുകയും കൂടെത്താമസിയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഇരുപതികാരിയെ കൊലപ്പെടുത്തി.
രാജസ്ഥാനിലെ ചുരു ഗ്രാമവാസിയായ പ്രിയ റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രിയയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ജാട് വിഭാഗത്തില്‍പ്പെട്ട യുവാവിനെയായിരുന്നു പ്രിയ പ്രണയിച്ചിരുന്നത്. 2009ല്‍ മാതാപിതാക്കള്‍ പ്രിയയുടെ ബന്ധത്തെ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്ബ്ബന്ധിക്കുകയുംചെയ്തിരുന്നുവത്രേ.
ഇതിനെത്തുടര്‍ന്ന് പ്രിയ കാമുകന് സൂരജ് കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. പിന്നീട് ഒരുമിച്ച് താമസം തുടങ്ങിയ ഇവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നിയമപരമായി വിവാഹം ചെയ്തത്.
കഴിഞ്ഞദിവസമാണ് ഇക്കാര്യം പ്രിയയുടെ വീട്ടുകാര്‍ അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പ്രിയയെ നിര്‍ബ്ബന്ധിച്ച് വീട്ടിലേയ്ക്ക് വരുത്തുകയായിരുന്നു. പ്രിയ വീട്ടിലെത്തിയതിന് പിന്നാലെ തിങ്കളാഴ്ച മാതാപിതാക്കള്‍ വിവാഹത്തിന്റെ കാര്യം പറഞ്ഞ് മകളോട് വഴക്കിടുകയും ബഹളമുണ്ടാക്കുയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും സൂരജുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന് യുവതി തയ്യാറായില്ല. ഇതുമനസ്സിലാക്കിയ മാതാപിതാക്കള്‍ പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന്് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീടിന്റെ പരിസരത്തുനിന്നും പൊലീസ് പ്രിയയുടെ പാതികരിഞ്ഞ മൃതദേഹം പിന്നീട് കണ്ടെടുത്തു. പ്രിയയെ തിരികെ കാണാതായപ്പോള്‍ സൂരജാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം തെളിഞ്ഞത്.
മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രിയയുടെ അച്ഛനമ്മമാരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications