സംശയം: ഭാര്യയെകൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
ബാംഗ്ലൂര്‍: ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഭര്‍ത്താവ് അവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.
വിജയനഗറിലാണ് സംഭവം നടന്നത്. ട്രക്ക് ഡ്രൈവറായ ഗോവിന്ദരാജു(35) ആണ് ഭാര്യ നഞ്ജമ്മയെ(30)കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് മറ്റാളുകളുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഗോവിന്ദരാജു വീട്ടില്‍ വഴക്കുണ്ടാക്കുക പതിവാണത്രേ.
തിങ്കളാഴ്ച സ്വന്തം വീട്ടിലേയ്ക്ക് പോയ നഞ്ജമ്മയും മക്കളും ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഇവര്‍ വീണ്ടും പുറത്തുപോയി. പിന്നീട് തിരിച്ചുവന്നപ്പോള്‍ ഗോവിന്ദരാജു വഴക്കുണ്ടാക്കുകയായിരുന്നു.
ഭാര്യയെ ബലമായി കൊണ്ടുപോയി ഒരുമുറിയിലടച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ ജനലിലൂടെ നോക്കിനില്‍ക്കുന്നതിനിടെയാണ് ഇയാള്‍ കൊലനടത്തിയത്. തൊട്ടുപിന്നാലെ ഇതേമുറിയിലെ ഫാനില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.












Click it and Unblock the Notifications