യെദ്യുരപ്പ വീണ്ടും വിശ്വാസവോട്ട് തേടുന്നു

വ്യാഴാഴ്ച രാവിലെ 11നാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. തന്നെ പിന്തുണയ്ക്കുന്ന 105 എംഎവ്ഡഎമാരുമായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചൊവ്വാഴ്ച ഉച്ചയോടെയാണ് ദില്ലിയിലെത്തിയത്.
സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്കിയതിനെ വെല്ലുവിളിച്ചുകൊണ്ട് തന്നെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം രാഷ്ട്രപതിയെ കാണുകയായിരുന്നു ഉദ്ദേശം,
എന്നാല്‍ പുണെയിലായിരുന്ന രാഷ്ട്രപതി വൈകിയേ എത്തൂ എന്ന വിവരം കിട്ടിയതോടെ യെദ്യുരപ്പ ഈ പദ്ധതിയില്‍നിന്നും പിന്‍മാറുകയായിരുന്നു.
അതിനിടെ അഞ്ച് സ്വതന്ത്രരുള്‍പ്പെടെ 16 എംഎല്‍എമാര്‍ തങ്ങളെ അയോഗ്യരാക്കിയ നിയമസഭാസ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതിനാല്‍ ഇവരില്ലാതെയാവും അടുത്ത വിശ്വാസവോട്ടും നടക്കുകയെന്ന് ഉറപ്പായി.
സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ശബ്ദവോട്ടിലാണ് തിങ്കളാഴ്ച യെദ്യൂരപ്പ ആദ്യ വിശ്വാസവോട്ട് നേടിയത്. സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാപ്രതിസന്ധി നിലനില്ക്കുകയാണെന്ന് അഭിപ്രായപ്പെട്ടാണ് വീണ്ടും വിശ്വാസം തേടാന്‍ യെദ്യൂരപ്പയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications