കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദള്‍ വിട്ടുപോയത് നഷ്ടമുണ്ടാക്കി: കെഇ ഇസ്മയില്‍

  • By Lakshmi
Google Oneindia Malayalam News

KE Ismail
കണ്ണൂര്‍: ഇടതുമുന്നണിയില്‍ നിന്ന് ജനതാദള്‍ വിട്ടുപോയത് മുന്നണിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സിപിഐ നേതാവ് കെ. ഇ ഇസ്മയില്‍. മുന്നണിയിലേയ്ക്ക് തിരിച്ചുവരാന്‍ ജനതാദള്‍ തയ്യാറാണെങ്കില്‍ വിശാലമായ അര്‍ത്ഥത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഇസ്മയില്‍ പറഞ്ഞു.

ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ട പാര്‍ട്ടിയായിരുന്നു ജനതാദള്‍. ജനതാദള്‍ മുന്നണിയില്‍ നില്‍ക്കണമെന്നാണ് സിപിഐ അന്നേ നിലപാടെടുത്തത്. അവരുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ചില സ്ഥലങ്ങളില്‍ ജനതാദളിന് സ്വാധീനമുണ്ട്.

കോഴിക്കോട് സീറ്റ് അവര്‍ക്ക് നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു തങ്ങളുടെ നിലപാട്. പക്ഷേ അങ്ങനെയെല്ലാം സംഭവിച്ചുപോയി. അത് മോശമായിപ്പോയി. ഇനിയത് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ മറ്റ് ചില കക്ഷികള്‍ മുന്നണി വിട്ടുപോയത് എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈപ്പിഴ പറ്റിയ ജനങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്നും കോലീബി(കോണ്‍ഗ്രസ്, ലീഗ്, ബിജെപി) സഖ്യം വിവിധ സ്ഥലങ്ങളില്‍ പ്രകടനമാണെന്നും ഇസ്മയില്‍ പറഞ്ഞു.

എല്‍ഡിഎഫ-്ബിജെപി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചവരുടെ തൊലിക്കട്ടി അപാരമാണ്. യുഡിഎഫില്‍ ഇത്രയും ഭിന്നതയുണ്ടായ ഒരു കാലം വേറെയുണ്ടായിട്ടില്ല- ഇസ്മയില്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X