കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യക്കേസ് ഭയന്ന് യുവാവ് ജീവനൊടുക്കി

  • By Lakshmi
Google Oneindia Malayalam News

കായംകുളം: പോലീസ് റെയ്ഡ് നടത്തിയ ഹോട്ടലിലെ ജീവനക്കാരനെ ഹോട്ടല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

കായംകുളം എംഎസ്എം കോളേജിനു സമീപമുള്ള ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ചവറ സ്വദേശി രാജീവിനെ (32) യാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

അനാശാസ്യക്കേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിച്ചതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യചെയ്തതെന്നാണ് ആരോപണമുയര്‍ന്നിട്ടുണ്ട്.

പുലര്‍ച്ചെ പോലീസ് റെയ്ഡ് നടക്കുമ്പോള്‍ ഹോട്ടലിലുണ്ടായിരുന്ന ഹോട്ടല്‍ മാനേജരുടെ മകന്‍ ജാവേദിന്റെ മൊഴിയാണ് പോലീസ് പീഡനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കായംകുളം സ്‌റ്റേഷനിലെ ഒരു എഎസ്‌ഐ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ആലപ്പുഴ സ്വദേശിനിയെ പൊലീസ് ഇവിടെനിന്ന് പോലീസ് പിടികൂടി.

ഈ സമയം മുറിയിലെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ രാജീവിനെ പെണ്‍കുട്ടിയോടു ചേര്‍ത്തുനിര്‍ത്തി മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പോലീസ് ചിത്രം പകര്‍ത്തി. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് ചിത്രം നല്‍കാതിരിക്കാന്‍ പണം വാങ്ങിയെന്നും ജാവേദ് ആരോപിക്കുന്നു.

ഹോട്ടലില്‍ മുറിയെടുക്കാന്‍ ഒരു യുവാവിനൊപ്പമെത്തിയതായിരുന്നു യുവതിയെന്നും മുറി നല്‍കാന്‍ കഴിയില്ലെന്നറിയിച്ചപ്പോള്‍ തിരിച്ചുപോകാന്‍ ഓട്ടോറിക്ഷ വിളിക്കാന്‍ യുവാവ് പോയപ്പോഴാണ് പോലീസ് എത്തിയതെന്നുമാണ് ജാവേദിന്റെ വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X