കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലി ലീഗിലേയ്ക്കില്ല; തല്‍ക്കാലം സ്വതന്ത്രന്‍

  • By Lakshmi
Google Oneindia Malayalam News

Manjalamkuzhi Ali
മലപ്പുറം: എംഎല്‍എ സ്ഥാനം ഉപേക്ഷിച്ച് സിപിഎമ്മിനോട് വിടപറയുന്ന മഞ്ഞളാംകുഴി എംഎല്‍എ തല്‍ക്കാലം കക്ഷിരാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് സൂചന.

പഴയപോലെ സ്വതന്ത്രനായി മങ്കട മാത്രം തട്ടകമാക്കാനാണ് അലിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സിപിഎമ്മുമായി അകന്നു തുടങ്ങിയകാലത്തുതന്നെ അലിയെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം ലീഗിന് ഈ തീരുമാനം തിരിച്ചടിയായേയ്ക്കും.

കക്ഷിരാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചാല്‍ ലീഗിലേക്കായിരിക്കില്ല കോണ്‍ഗ്രസിലേയ്ക്കായിരിക്കും അലി പോവുകയെന്നും സൂചനയുണ്ട്. സിപിഎമ്മിന് കാര്യമായ വേരോട്ടമില്ലാത്ത മങ്കടയില്‍ അലി വന്‍ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചുകയറിയത്.

അതുകൊണ്ടുതന്നെ അലി ഇഫക്ട് പ്രയോഗിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുസ്ലീം ലീഗ്. തല്‍ക്കാലും ലീഗിന്റെ ഈ മോഹം നടക്കാനിടയില്ല. തിരക്കിട്ട് മുസ്ലീം ലീഗില്‍ ചേരേണ്ടെന്നാണത്രേ അലിയ്ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

അടുത്തിടെ അലിയെപ്പോലെ യുഡിഎഫില്‍ എത്തിയ മറ്റൊരു നേതാവാണത്രേ ഈ ഉപദേശം അലിയ്ക്കു നല്‍കിയത്. അലിയെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

അലി കോണ്‍ഗ്രസില്‍ എത്തിയാല്‍ മലപ്പുറത്ത് മുസ്ലിംലീഗിന്റെ വാഴചയെ ചോദ്യം ചെയ്യാനാവുമെന്നു കോണ്‍ഗ്രസും കണക്കുകൂട്ടുന്നുണ്ട്. ഇതു മുന്‍കൂട്ടി കണ്ടുതന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അലിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്തത്.

നിയമസഭാമണ്ഡല പുനര്‍നിര്‍ണയത്തോടെ മലപ്പുറത്ത് അധികമായി വന്ന നാലു മണ്ഡലങ്ങള്‍ക്കായുള്ള തര്‍ക്കം കോണ്‍ഗ്രസും മുസ്ലിംലീഗും തുടരുന്നതിനിടെ അലി കോണ്‍ഗ്രസിലെത്തിയാല്‍ മങ്കടയും തൊട്ടടുത്ത പെരിന്തല്‍മണ്ണയും കൈപ്പിടിയിലൊതുക്കാന്‍ കോണ്‍ഗ്രസിന് എളുപ്പമായേക്കും.

തനിക്കൊപ്പം നില്‍ക്കുന്ന അണികളുടെ മനസിലും എവിടെ ചേക്കേറണമെന്ന ആശയം ഉരുത്തിരിഞ്ഞുവരുന്നതുവരെ സ്വതന്ത്ര നിലപാടെടുക്കാനാണ് അലിയുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X