എജിയുടെ വാദത്തില്‍ അപാകതയില്ല; ഹര്‍ജിക്കാരന് പിഴ

നിയപരമായ തടസ്സങ്ങള്‍ ഇല്ലെങ്കില്‍ അന്യസംസ്ഥാന കേസുകളില്‍ എജിയ്ക്ക് ഹാജരാകാം. കേസില്‍ തമിഴ്‌നാട് എജിയുടെ വാദം സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിന്റെ പക്കല്‍ നിന്നും 50,000 രൂപ പിഴ ഈടാക്കാനും നിര്‍ദ്ദേശിച്ചു.
ദുരുദ്ദേശത്തോടെയാണോ കേസില്‍ ഇടപെടുന്നതെന്ന സംശയത്തിലാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണും ജസ്റ്റിസ് ഭവദാസനും ഉള്‍പ്പെട്ടെ ബഞ്ച് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്.
മേഘയുടെ ഏജന്റായ സാന്റിയാഗോ മാര്‍ട്ടിനെതിരെ തമിഴ്‌നാട്ടില്‍ ക്രിമിനല്‍ കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ മേഘയ്ക്കു വേണ്ടി പിഎസ് രാമന്‍ ഹാജരാകുന്നതു ശരിയല്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ ഏതൊക്കെ കേസുകളാണ് തമിഴ്‌നാട്ടിലുള്ളതെന്നു ഹര്‍ജിക്കാരന് ബോധിപ്പിക്കാനായില്ലെന്നു കോടതി അറിയിച്ചു.












Click it and Unblock the Notifications