പിരിച്ചുവിടലിനെതിരെ ജോസഫ് ഹര്‍ജി നല്‍കി

ജില്ലാ ജഡ്ജി കൂടിയായ പി. മുരളീധരന്‍ മുമ്പാകെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയന്മേല്‍ തിരുവനന്തപുരം വഞ്ചിയൂരിലെ ട്രിബ്യൂണലില്‍ ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കും.
കഴിഞ്ഞ സപ്തംബര്‍ 1 നാണ് കോളെജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്ന് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന ജോസഫിനെ സസ്‌പെന്റ് ചെയ്തിരുന്നു.
സസ്‌പെന്‍ഷനിലിരിക്കുമ്പോഴാണ് ജൂലായ് 4ന് അക്രമികള്‍ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിന് പിന്നാലെയാണ് ഒരുവിഭാഗമാളുകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് മാനേജ്‌മെന്റ് ജോസഫിനെ പിരിച്ചുവിട്ടത്.
ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നെങ്കിലും മാനേജ്‌മെന്റ് നിലപാട് മാറ്റിയില്ല. കോടതി പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു അവരുടെ നിലപാട്.












Click it and Unblock the Notifications