കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഷ്പഗിരിയില്‍ ഹൈന്ദവാചാരപ്രകാരം സംസ്‌കാരം

  • By Lakshmi
Google Oneindia Malayalam News

തിരുവല്ല: ക്രൈസ്തവ സ്ഥാപനമായ പുഷ്പഗിരി ആശുപത്രിയില്‍ ഹൈന്ദവാചാരപ്രകാരം ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തി. മൂന്നു പതിറ്റാണ്ടോളം പുഷ്പഗിരി ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച ബിഹാര്‍ സ്വദേശി ഡോക്ടര്‍ ബി.കെ സിംഗിന്റെ സംസ്‌കാര ചടങ്ങാണ് ചൊവ്വാഴ്ച ഹൈന്ദവാചാരപ്രകാരം നടത്തിയത്.

ആര്‍ച്ച് ബിഷപ് ഡോക്ടര്‍ തോമസ് മാര്‍ കൂറിലോസ് ഉള്‍പ്പെടെ പുരോഹിതന്‍മാര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍ സിംഗിന്റെ മൃതദേഹം ബിഹാറിലേക്കു കൊണ്ടുപോകാന്‍ വൈകുമെന്നു കണ്ടതിനെത്തുടര്‍ന്ന് സംസ്‌കാരം ഇവിടെത്തുന്നെ നടത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് പുഷ്പഗിരി മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ചിതയൊരുക്കുകയായിരുന്നു. സഹോദരന്‍ ആര്‍.കെ സിംഗിന്റെ മകന്‍ മയാംഗ് സിംഗ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു.

രാമങ്കരി സ്വദേശി ഷാജി ശാന്തി ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കു പുരോഹിതന്‍മാരും കന്യാസ്ത്രീകളുമടക്കം ഒട്ടേറെപേര്‍ പങ്കെടുത്തു.

ചിതാഭസ്മവുമായി സഹോദരനും മകനും ബുധനാഴ്ച ബിഹാറിലേക്കു പോകും. 1982 മുതല്‍ പുഷ്പഗിരിയില്‍ അസ്ഥിരോഗ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍ സിംഗ് കഴിഞ്ഞ ദിവസം ബിഹാറിലേക്കു പോകാന്‍ നെടുമ്പാശേരിയില്‍ എത്തി ലോഡ്ജില്‍ വിശ്രമിക്കവെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X