ഇടതിലേയ്ക്കിനി തിരിച്ചില്ല: വീരേന്ദ്രകുമാര്‍

ജനതാദള്‍ മുന്നണി വിട്ടത് നഷ്ടമായെന്നും അവര്‍ മുന്നണിയിലേയ്ക്ക് തിരിച്ചുവരുമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സിപിഐ നേതാവ് കെഇ ഇസ്മയിലിന്റെ പ്രസ്താവനയക്ക് പിന്നാലെയാണ് വീരേന്ദ്രകുമാര്‍ ഇനി തിരിച്ചില്ലെന്ന് വ്യക്തമാക്കിയത്.
ഇതെല്ലാം കഴിഞ്ഞുപോയ കാര്യമാണ്. സീറ്റിന്റെ പേരിലല്ല മുന്നണി വിട്ടത്. സിപിഎം പൊളിറ്റ്ബ്യൂറോ അന്ന് ചര്‍ച്ച ചെയ്തതില്‍ പതിനഞ്ച് പേജുള്ള റിപ്പോര്‍ട്ട് ഞങ്ങളെക്കുറിച്ചായിരുന്നു.
എന്നിട്ട് ഒരു സീറ്റിന് വേണ്ടി മുന്നണി വിട്ടുപോയെന്ന് അപവാദപ്രചാരണം നടത്തുകയാണ് അവര്‍ ചെയ്തത്. ഒരു കാരണവുമില്ലാതെ ചവുട്ടിപ്പുറത്താക്കുകയാണ് ഇടതുമുന്നണി ചെയ്തത്. ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കരുതുന്നില്ല- വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications