ആദിയിലെ പുല്‍നാമ്പുകള്‍ ഇതാ ഇവിടെ....

ഈ സസ്യ വര്‍ഗ്ഗം തഴച്ചുവളര്‍ന്നിരുന്നതായാണ് നിഗമനം. ഭൂമിയില്‍ ആദ്യമായി സസ്യജീവന്‍ ഉടലെടുത്തതെന്ന് നേരത്തെ കരുതിയിരുന്നതില്‍ നിന്നും പത്ത് ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകളാണ് ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത്. ജീവന്‍ ആദ്യകണം ഉടലെടുത്ത സമുദ്രത്തില്‍ നിന്നും കരയിലേക്ക് കുടിയേറിയ കാലഘട്ടത്തില്‍ ഉത്ഭവിച്ച ആദിമസസ്യങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ കരുതുന്നത്.
സസ്യങ്ങളുടെ ഉദ്ഭവം സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങള്‍ ഈ പ്രാചീന സസ്യങ്ങളില്‍ നിന്നും ലഭിച്ചതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. കനത്ത വേരുകളോ തായ്ത്തടിയോ ഇല്ലാത്ത ചെറിയ സസ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമപ്രക്രിയയിലൂടെയാണ് ഇന്ന് ഭൂമിയിലുള്ള എല്ലാ സസ്യങ്ങളും രൂപപ്പെട്ടതെന്ന സിദ്ധാന്തം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
അര്‍ജന്റീനയിലെ മെന്‍ഡോസ പരിസ്ഥിതി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ക്ലൗഡിയ റൂബിന്‍സ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കു പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ പൗരാണിക ഭൂഭാഗങ്ങളില്‍നിന്ന് അഞ്ചു വ്യത്യസ്ത തരം സസ്യങ്ങളെ കണ്ടെത്തിയത്. പുതിയ കണ്ടുപിടുത്തം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് റൂബിന്‍സ്റ്റന്‍ പറയുന്നു. സസ്യ ജീവോല്‍പത്തിയുടെ പരിണാമ വേളയിലെ കൂടുതല്‍ വിവരങ്ങള്‍ ഈ പുല്‍നാമ്പുകളുടെ വിശദ പഠടനത്തിലൂടെ ലഭിയ്ക്കുമെന്നാണ് റൂബിന്‍സ്റ്റിനും സംഘവും കരുതുന്നത്.
ഇതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്നും യൂറോപ്പിലെ ചെക്ക് റിപ്പബഌക്കില്‍ നിന്നും കണ്ടെടുത്ത 462 മില്യണ്‍ കാലപ്പഴക്കമുള്ള സസ്യങ്ങളുടെ ഫോസിലുകളാണ് ആദിമ സസ്യങ്ങളായി ഗണിച്ചിരുന്നത്.












Click it and Unblock the Notifications