കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് കുളിമടിയന്‍; ഭാര്യ വിവാഹമോചനം നേടി

  • By Lakshmi
Google Oneindia Malayalam News

ദുബായ്: ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന കാരണത്താല്‍ ഭാര്യ വിവാഹമോചനം തേടി കോടതിയിലെത്തി. മാസത്തില്‍ ഒരിക്കല്‍പ്പോലും കുളിക്കാത്ത ഭര്‍ത്താവിനെ സഹിക്കാനാവുന്നില്ലെന്ന് കാണിച്ചാണ് ഈജിപ്തുകാരി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്.

വിവാഹം കഴിഞ്ഞ് ഏതാനും ആ‌ഴ്ചകള്‍ക്കുള്ളില്‍ തന്റെ ഭര്‍ത്താവിന് വെള്ളം കാണുന്നതുപോലും അലര്‍ജിയാണെന്ന് യുവതിയ്ക്ക് ബോധ്യപ്പെട്ടു.

ഇനി ആരെങ്കിലും പറയത്തതുകൊണ്ടാണോ ഇദ്ദേഹം കുളിക്കാത്തതെന്ന സംശയം തോന്നിയ യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു തുടങ്ങി. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ മാറില്ലെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്.

പിന്നീട് ഭര്‍ത്താവിന്റെ കുളിമടിയുടെ കാരണമറിയാനായി എന്‍ജിനീയറായ യുവതി ഒരു ഡോക്ടറെയും സമീപിച്ചിരുന്നു. അപ്പോഴാണ് ഭര്‍ത്താവിന് വെള്ളം അലര്‍ജിയാണെന്ന് യുവതി അറിയുന്നത്.

എന്നുവെച്ച് കുളിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെ ഇക്കാര്യം യുവതി തന്റെ ഭര്‍ത്താവിനെ അറിയിച്ചു.

എന്നാല്‍ അലര്‍ജിയല്ല തന്റെ സ്വഭാവമാണിതെന്ന് പറഞ്ഞ് ഭര്‍ത്താവ് ദേഷ്യപ്പെട്ടതോടെ യുവതി നേരെ കോടതിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി വിവാഹമോചനം അനുവദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X