സ്വര്‍ണവില പവന് 14,880 രൂപ

രാജ്യാന്തര വിപണിയിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില കൂടിയത്. ഔണ്‍സിന് 1377 ഡോളറാണ് ആഗോള വിപണിയില്‍ വില. വിനിമയ വിപണിയില്‍ ഡോളറിനു നേരിട്ട തളര്‍ച്ചയാണു സ്വര്‍ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിയ്ക്കുന്നത്. യുഎസ് ഡോളര്‍ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആഗോള വിപണിയില്‍ 15 തവണയാണു സ്വര്‍ണ വില റെക്കോഡ് ഭേദിച്ചത്. 12 മാസത്തിനിടയ്ക്ക് സ്വര്‍ണവില 20% വര്‍ധനയോടെ ഔണ്‍സിന്1650 ഡോളറിലെത്തുമെന്നാണു പ്രവചനം.
വിവാഹ സീസണ്‍ ആസന്നമായിരിക്കെ കേരളത്തില്‍ വരും നാളുകളില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ സ്വര്‍ണവില പവന് 15000 രൂപ കടക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.












Click it and Unblock the Notifications