ലമണ്‍ ഇരട്ട സിം മൊബൈലിന് 3799 രൂ

മികച്ച സ്പീക്കറുകള്‍ ഉള്ള ഈ ഫോണില്‍ ഈക്വലൈസറും ഉണ്ട്. മികച്ച മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഉള്ള ഫോണ്‍ യുവാക്കളെ ലക്ഷ്യം വച്ചാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. 80 എം ബി ഇന്റേണല്‍ മെമ്മറിയും എട്ട് ജി ബി എക്സ്റ്റന്റഡ് മെമ്മറിയും ഉണ്ടിതില്‍. തുടക്കത്തില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ജി ബി മെമ്മറി കാര്‍ഡ് സൗജന്യമായി ലഭിയ്ക്കും.
രണ്ട് ജി എസ്എം സിമ്മുകള്‍ ഇതില്‍ ഉപയോഗിയ്ക്കാം. 2.4 ഇഞ്ച് ടിഎഫ്ടി സ്ക്രീനുള്ള ഇതില്‍ മൂന്ന് മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. എഫ്എം റേഡിയൊ വീഡിയൊ പ്ലെയര്‍, തുടങ്ങിയവ വേറെയും. ഓപ്പറ മിനി ബ്രൗസറാണ് ഇത് ഉപയോഗിയ്ക്കുന്നത്. ബ്ലൂടൂത്ത്, ജിപിആര്‍എസ്, യു എസ് ബി സൗകര്യങ്ങളും ഇതില്‍ ഉണ്ട്.
ഫോണ്‍ ബുക്കില്‍ 5000 നമ്പരുവരെ സൂക്ഷിയ്ക്കാം. നമ്പര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാവുന്ന ഇതില്‍ ആന്‍സറിംഗ് മെഷീനും ഉണ്ട്. ഒപ്പം ഹിന്ദി കലണ്ടറും.












Click it and Unblock the Notifications