റോമിംങ് നിരക്കുകള്‍ റദ്ദാക്കിയേയ്ക്കും
ദില്ലി: മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്ന റോമിംങ് നിരക്കുകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം. ടെലകോം വകുപ്പാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിയ്ക്കുന്നത്. രാജ്യം മുഴുവന്‍ ഒറ്റ മേഘലയായി കണക്കാക്കണമെന്നാണ് ടെലകോം വകുപ്പിന്റെ നിര്‍ദ്ദേശം.
ഇത് നടപ്പിലായാല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് വന്‍ സൗകര്യവും സഹായവുമാവും. എന്നാല്‍ വരുമാനം കുറയ്ക്കുന്ന ഈ നീക്കത്തെ മൊബൈല്‍ സേവന ദാതാക്കള്‍ എങ്ങനെ സ്വീകരിയ്ക്കുമെന്ന് വ്യക്തമായിട്ടില്ല. വര്‍ഷം തോറും എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും കൂടി റോമിംഗ് വഴി കിട്ടുന്ന വരുമാനം 12,000 കോടി രൂപയിലേറെയാണ്.
ഇപ്പോള്‍ രാജ്യത്തെ 22 ടെലകോം സര്‍ക്കിളുകളായിട്ടാണ് വിഭജിച്ചിരിയ്ക്കുന്നത്. ഉപയോക്താവ് ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേയ്ക്ക് പോയാല്‍ അവിടെ നിന്നുള്ള ഫോണ്‍ ഉപയോഗത്തിന് റോമിംഗ് നിരക്ക് നല്‍കേമ്ടി വരും. ടെലകോം സര്‍ക്കിളുകള്‍ എന്ന ആശയം നീക്കിയാല്‍ റോമിംങ് നിരക്ക് ഒഴിവാക്കാം. രാജ്യത്തെ മുഴുവന്‍ ഒറ്റ സര്‍ക്കിളായി കാണണമെന്നാണ് ഈ നിര്‍ദ്ദേശം.
രാജ്യത്തെ മുഴുവന്‍ ഒറ്റ സര്‍ക്കിളായി കാണക്കാക്കാന്‍ സാങ്കേതിക വിഷമം ഉണ്ടെങ്കില്‍ നാല് സര്‍ക്കിളുകളായെങ്കിലും വിഭജിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. അങ്ങനെയാണെങ്കില്‍ അടുത്തുള്ള സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കെങ്കിലും റോമിംഗ് പ്രശ്നം ഒഴിവാക്കാം.
ഇതിന്റെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് പഠിയ്കാനായി ടെലകോം റഗുലേറ്ററി അഥോറിട്ടിയോട് ആവശ്യപ്പെടാനാണ് വകുപ്പ് ഉദ്ദേശിയ്ക്കുന്ന്ത്. ഇത് നടപ്പാക്കാന്‍ പ്രത്യേക സമയ പരിധി സമിതി നിര്‍ദ്ദേശിച്ചിട്ടില്ല.












Click it and Unblock the Notifications