ബാംഗ്ലൂര്‍ നഗരത്തില്‍ നിരോധനാജ്ഞ
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി യഡിയൂരപ്പ സര്‍ക്കാര്‍ രണ്ടാം വട്ടം വിശ്വാസ വെട്ടെടുപ്പ് നേരിടുന്ന ഒക്ടോബര്‍ 14ന് നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച രാത്രി വരെയാണ് നിരോധനാജ്ഞ.
വിദാന്‍ സൗധയ്ക്ക് പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിധാന്‍സൗധ പരിസരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പ്രകടനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതനിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യം വേണ്ട വാഹനങ്ങളും കര്‍ശന പരിശോധനകള്‍ക്കുശേഷം മാത്രമേ കടത്തിവിടുള്ളൂ.












Click it and Unblock the Notifications