ഗെയിംസ് സമാപനച്ചടങ്ങ്: ടിക്കറ്റ് കിട്ടാനില്ല

സമാപന ചടങ്ങുകള്‍ക്കുള്ള ടിക്കറ്റുകള്‍ എല്ലാം 48 മണിക്കൂര്‍ മുമ്പ് തന്നെ വിറ്റുതീര്‍ന്നു. 750, 4,000, 20,000, 50,000 രൂപ നിരക്കിലുള്ള ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍, 750 രൂപ നിരക്കിലുള്ള ടിക്കറ്റുകള്‍ ഒരാഴ്ച മുമ്പ് തന്നെ വിറ്റുതീര്‍ന്നിരുന്നു.
4,000 രൂപയുടെ ടിക്കറ്റുകള്‍ മൂന്ന് ദിവസം മുമ്പാണ് വിറ്റു തീര്‍ന്നത്. 20,000 രൂപയ്ക്കുള്ള എട്ട് ടിക്കറ്റുകളും 50,000 രൂപയ്ക്കുള്ള 250 ടിക്കറ്റുകളും ചൊവ്വാഴ്ച രാവിലെ ലഭ്യമായിരുന്നു എങ്കിലും ഇവയും വൈകുന്നേരത്തോടെ തീര്‍ന്നു.
സംഗീതവും നൃത്തവും ലേസര്‍ പ്രദര്‍ശനവും നിറം പകരുന്ന സമാപന ചടങ്ങിന്റെ പ്രധാന തീം വിശ്വ സ്‌നേഹമാണ്. ഇന്ത്യന്‍ കായികാഭ്യാസങ്ങളും കലാ പ്രകടനങ്ങളും ലോകത്തിനു മുന്നില്‍ വിസ്മയം തീര്‍ക്കുന്ന രണ്ട് മണിക്കൂര്‍ ഗെയിംസിന്റെ ഉത്ഘാടനച്ചടങ്ങ് പോലെതന്നെ കാണികള്‍ക്ക് ദൃശ്യവിരുന്നാകുമെന്നാണ് കരുതുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ 7000 കലാപ്രതിഭകളും 2,100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications