Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ വീണ്ടും വിശ്വാസവോട്ട്

Yedyurappa
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ വ്യാഴാഴ്ച വീണ്ടും വിശ്വാസവോട്ട് തേടുന്നു. സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച് പതിനാറ് എംഎല്‍എമാര്‍ക്കും വിശ്വാസവോട്ടിന്റെ സമയത്ത് നിയമസഭയില്‍ പ്രവേശിക്കാനോ വോട്ട് ചെയ്യാനോ അനുവാദമില്ല.

വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അനുവദിച്ചിട്ടില്ല എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്റെ ഫലമെന്തായാലും അത് കര്‍ണാടക ഹൈക്കോടതിയുടെ തീര്‍പ്പിന് അനുസരിച്ചാവുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, നിയമസഭയിലെ ഏക സ്വതന്ത്രന്‍ വര്‍ത്തൂര്‍ പ്രകാശ് ജനതാദളുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

208 അംഗ സഭയില്‍ നോമിനേഷന്‍ ചെയ്യപ്പെട്ട ഒരംഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്ക് സ്പീക്കറടക്കം 106 പേരുടെ അംഗബലമുണ്ട്. ഏക സ്വതന്ത്രന്റെ പിന്തുണ കൂടിയാവുമ്പോള്‍ ഭൂരിപക്ഷത്തിനുവേണ്ട 105 എന്ന സംഖ്യ സര്‍ക്കാറിനു മറികടക്കാനാവും.

ആദ്യ വിശ്വാസവോട്ടില്‍ 106 വോട്ടുകളാണ് സര്‍ക്കാറിനു ലഭിച്ചത്. വിശ്വാസവോട്ട് നേടാനാവുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+