കൊങ്കണ്‍ യാത്രക്കാര്‍ക്ക് ഇനി ഡയറ്റ് ഫുഡ്
പനജി: യാത്രക്കാര്‍ക്ക് പ്രത്യേക ഡയറ്റുമായി കൊങ്കണ്‍ റെയില്‍വേയും. കൊങ്കണ്‍ വഴി ഓടുന്ന തിരഞ്ഞെടുത്ത തീവണ്ടികളാണ് യാത്രക്കാര്‍ക്ക് പ്രത്യേക ഡയറ്റ് പ്രകാരമുള്ള ഭക്ഷണം സജ്ജീകരിച്ചിരിക്കുന്നത്.
ഇതിന് യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പആര്‍ മാനേജര്‍ ബബന്‍ ഗഡ്‌ഗെ പറഞ്ഞു.
കൊങ്കണ്‍ കന്യ എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ് എന്നിവയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്.
പഴച്ചാറുകള്‍, ഇളനീര്‍വെള്ളം, ഗ്രീന്‍ടി, സോയ മില്‍ ഉള്‍പ്പെടെയുള്ള പാനീയങ്ങളും ഈ തീവണ്ടികളില്‍ ലഭ്യമാണ്. ഓട്‌സ്, കോണ്‍ ഫ്േളക്‌സ്, മുട്ടവെള്ളകൊണ്ടുള്ള ഓംലെറ്റ്, ഗോതമ്പ് ഉപ്പുമാവ്, കട്ടത്തൈര്, പഴങ്ങള്‍ എന്നിവയാണ് പ്രാതലിനുള്ള മെനു.
മത്സ്യ മാംസാദികളും നല്ല ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണവും തീവണ്ടികളില്‍ ലഭ്യമാണ്. സാന്റ്‌വിച്ച്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, പാതിവെന്ത പച്ചക്കറികള്‍, പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാവുന്ന പലഹാരങ്ങള്‍ എന്നിവയും സ്‌നാക്‌സ് വിഭാഗത്തില്‍ ലഭ്യമാണ്.
കൊങ്കണ്‍ റെയില്‍വേയുടെ 21ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യസേവനം സജ്ജീകരിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് ബബന്‍ പറഞ്ഞു.












Click it and Unblock the Notifications