ആസിഡ് ആക്രമണം: സുവിശേഷ പ്രവര്ത്തകന് അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ഗുരുതരമായി പരുക്കേല്പ്പിച്ചസംഭവത്തില് മുന്‍ പാസ്റ്റര്‍ അറസ്റ്റില്‍. മാമ്മൂട് ബഥേല്‍ രാജന് സി. ജോര്‍ജാണ് അറസ്റ്റിലായത്.
ഇയാള്‍ മുമ്പ് ഐപിസി സഭയിലെ സഭാ ചാര്‍ജില്ലാത്ത പാസ്റ്ററും സുവിശേഷ പ്രസംഗകനുമായിരുന്നു. തിങ്കളാഴ്ച രാവിലെ 9.50നായിരുന്നു കേസിനാസ്പദമായ സംഭവ നടന്നത്.
വയനാട് മാനന്തവാടി പൂഴിപ്പറമ്പില്‍ ഷീല(39)യെയാണു ചേന്നംപള്ളിക്കു സമീപമുള്ള വാടകവീട്ടില്‍ കയറി ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. വീട്ടിനുള്ളില്‍ കയറി ആക്രമണം നടത്തിയശേഷം രാജന് കടന്നുകളയുകയായിരുന്നു.
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ തങ്ങിയ രാജന് പിന്നീട് കൂത്താട്ടുകുളത്തെ ബന്ധുവീട്ടിലെത്തി, അവരുടെ നിര്‍ദ്ദേശപ്രകാരം വക്കീലിനെ കാണാനാണു കോട്ടയത്തെത്തിയത്.
കോട്ടയം കലക്ടറേറ്റിലെത്തിയ രാജന് കോടതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചു. കോടതി ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പാമ്പാടിയില്‍ നിന്നെത്തിയ പോലീസ് കലക്ടറേറ്റ് വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു. സംഭവം നടന്ന വീട്, കറുകച്ചാല്‍, കോഴഞ്ചേരി, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പ്രാഥമിക തെളിവെടുപ്പു നടത്തി.
ആസിഡ് ഒഴിക്കാനായി ഷീലയുടെ വീട്ടിലെത്താന്‍ ഉപയോഗിച്ച വെള്ള മാരുതി കാര്‍ കൂത്താട്ടുകുളത്ത് ആശുപത്രി വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണെന്നു രാജന് പോലീസിനോടു പറഞ്ഞു.
ഷീലയും രാജനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണു സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. രണ്ടുപേരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞത് എന്നതു പോലീസിനെ കുഴപ്പിക്കുകയാണ്.
ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും അന്വേഷണം നടത്തിയാലേ സംഭവത്തിന്റെ ചുരുളഴിയൂ എന്നും പോലീസ് അറിയിച്ചു.
രാജനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്നിരുന്ന ഷീലയെ ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications