കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമണം: സുവിശേഷ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: വീട്ടമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചസംഭവത്തില്‍ മുന്‍ പാസ്റ്റര്‍ അറസ്റ്റില്‍. മാമ്മൂട് ബഥേല്‍ രാജന്‍ സി. ജോര്‍ജാണ് അറസ്റ്റിലായത്.

ഇയാള്‍ മുമ്പ് ഐപിസി സഭയിലെ സഭാ ചാര്‍ജില്ലാത്ത പാസ്റ്ററും സുവിശേഷ പ്രസംഗകനുമായിരുന്നു. തിങ്കളാഴ്ച രാവിലെ 9.50നായിരുന്നു കേസിനാസ്പദമായ സംഭവ നടന്നത്.

വയനാട് മാനന്തവാടി പൂഴിപ്പറമ്പില്‍ ഷീല(39)യെയാണു ചേന്നംപള്ളിക്കു സമീപമുള്ള വാടകവീട്ടില്‍ കയറി ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. വീട്ടിനുള്ളില്‍ കയറി ആക്രമണം നടത്തിയശേഷം രാജന്‍ കടന്നുകളയുകയായിരുന്നു.

പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ തങ്ങിയ രാജന്‍ പിന്നീട് കൂത്താട്ടുകുളത്തെ ബന്ധുവീട്ടിലെത്തി, അവരുടെ നിര്‍ദ്ദേശപ്രകാരം വക്കീലിനെ കാണാനാണു കോട്ടയത്തെത്തിയത്.

കോട്ടയം കലക്ടറേറ്റിലെത്തിയ രാജന്‍ കോടതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചു. കോടതി ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പാമ്പാടിയില്‍ നിന്നെത്തിയ പോലീസ് കലക്ടറേറ്റ് വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്തു സ്‌റ്റേഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു. സംഭവം നടന്ന വീട്, കറുകച്ചാല്‍, കോഴഞ്ചേരി, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പ്രാഥമിക തെളിവെടുപ്പു നടത്തി.

ആസിഡ് ഒഴിക്കാനായി ഷീലയുടെ വീട്ടിലെത്താന്‍ ഉപയോഗിച്ച വെള്ള മാരുതി കാര്‍ കൂത്താട്ടുകുളത്ത് ആശുപത്രി വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണെന്നു രാജന്‍ പോലീസിനോടു പറഞ്ഞു.

ഷീലയും രാജനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണു സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. രണ്ടുപേരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞത് എന്നതു പോലീസിനെ കുഴപ്പിക്കുകയാണ്.

ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും അന്വേഷണം നടത്തിയാലേ സംഭവത്തിന്റെ ചുരുളഴിയൂ എന്നും പോലീസ് അറിയിച്ചു.

രാജനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്നിരുന്ന ഷീലയെ ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X