തങ്കച്ചന്‍ തിര ചട്ടലംഘനം നടത്തിയെന്ന്
തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പത്രിക വിശദീകരിച്ചു കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ കണ്‍റ്റോണ്‍മെന്റ് ഹൗസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണു നോട്ടീസ്. തങ്കച്ചന്റെ വാര്‍ത്താസമ്മേളനം നടന്നതു പ്രതിപക്ഷ നേതാവിന്റെ വസതിയിലായിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് പരാതി.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാരിന്റെ ഒരു സംവിധാനവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമമുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയും ഉള്‍പ്പെടുമെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications