ഇസ്മയില്‍ അങ്ങനെ പറയില്ല: പിണറായി

ആരെങ്കിലും വിട്ടുപോയെന്ന് കരുതി എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ ഒരു പോറലും ഏല്‍ക്കില്ല. മുന്നണി വിട്ടുപോയ പി ജെ ജോസഫിനും കൂട്ടര്‍ക്കും കേരള കോണ്‍ഗ്രസിന്റെ പുറം കോലായിലാണ് ഇപ്പോള്‍ ഇടം കിട്ടിയിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും പ്രതീക്ഷിച്ച സീറ്റുകള്‍ പോലും മല്‍സരിക്കാന്‍ കിട്ടിയില്ല- പിണറായി ചൂണ്ടിക്കാട്ടി.
ഇടതുമുന്നണി വിട്ട് ജനതാദളും എം പി വീരേന്ദ്രകുമാറും പോയത് മുന്നണിക്ക് കനത്ത നഷ്ടമാണെന്ന് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മായില്‍ ബുധനാഴ്ച കണ്ണൂരില്‍ പറഞ്ഞിരുന്നു.
ജനതാദള്‍ എന്നെങ്കിലും തിരിച്ചു വരാന്‍ തയ്യാറാണെങ്കില്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സി പി ഐ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഇടതുമുന്നണിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയത് അടഞ്ഞ അധ്യായമാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഇതിനോട് പ്രതികരിച്ചു.
മുന്നണിയില്‍ നിന്നും ജനതാദളിനെ ചവിട്ടി പുറത്താക്കിയതാണ്. മുന്നണിയില്‍ നിന്നും പുറത്താക്കുമ്പോള്‍ തിരിച്ചു വിളിക്കാത്ത പാര്‍ട്ടിയാണ് സി പി ഐ. ശരിയായ രാഷ്ട്രീയ നിലപാടുള്ളവര്‍ അങ്ങനെയല്ല ചെയ്യേണ്ടിയിരുന്നതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications