Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘ പ്രമോട്ടര്‍; നറുക്കെടുപ്പിന് നിയന്ത്രണമില്ല

High Court
കൊച്ചി: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് തന്നെയാണ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂട്ടാന്‍ സര്‍ക്കാരിന്റെ അറിയിപ്പ് പരിഗണിച്ചാണ് ഈ നടപടി. സംസ്ഥാന സര്‍ക്കാരും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി കോടതി വ്യാഴാഴ്ച പരിഗണിച്ചത്.

മേഘയില്‍ നിന്നും ഒക്‌ടോബറിലെ നികുതി ഈടാക്കാനും കോടതി ആവശ്യപ്പെട്ടു.പലിശ ചുമത്താതെ വേണം നികുതി ഈടാക്കാവന്‍. അതേസമയം ആഴ്ചയില്‍ ഒന്നിലധികം നറുക്കെടുപ്പ് പാടില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി.

ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുള്ളൂവെന്ന ജസ്റ്റിസ് രാമചന്ദ്രമേനോന്റെ ഉത്തരവാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, പി.ഭവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്.

ലോട്ടറി അച്ചടിക്കുന്ന പ്രസുകളില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാജ്യസുരക്ഷയെ ബാധിക്കുമെന്നുണ്ടെങ്കില്‍ ലോട്ടറികളെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാരിന് ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നടപടിക്ക് കേന്ദ്രത്തിനു മാത്രമാണ് അധികാരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+