നവദമ്പതികള്‍ ആസിഡ് കഴിച്ചു; ഭര്‍ത്താവ് മരിച്ചു
രാവണേശ്വരം(കാസര്‍കോട്): ആസിഡ് ഉള്ളില്‍ച്ചെന്ന നവദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍.
രാവണേശ്വരം പുളിയക്കാട് പ്രമോദ്(24) ആണ് മരിച്ചത്. ഭാര്യ ശുഭ (18) മംഗലാപുരം മംഗള ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കള്‍ എത്തി ഏറെ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്നാണ് സംശയം തോന്നിയത്.
പിന്നീട് അടച്ചിട്ട മുറിയില്‍ അവശനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് മഡിയനിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേയ്ക്കും കൊണ്ടുപോയി.
ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് പ്രമോദിന്റെ മരണം സംഭവിച്ചിരുന്നു. ഒരുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു.












Click it and Unblock the Notifications