ന്യൂമാന്‍ കോളെജില്‍ വീണ്ടും സസ്‌പെന്‍ഷന്‍
തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.
ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോക്ടര്‍ സ്റ്റീഫന്‍ ചേരിയിലിനെതിരേയാണു കോളെജ് മാനെജര്‍ ഫാദര്‍ തോമസ് മലേക്കുടി നടപടിയെടുത്തത്.
സെപ്റ്റംബര്‍ രണ്ടിന് കോളെജില്‍ ബോട്ടണി വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണു ഡോക്ടര്‍ പ്രിന്‍സിപ്പല്‍ ടിഎം ജോസഫിനെതിരേ മോശം പരാമര്‍ശമുണ്ടായത്. ഇതിനെതിരേ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ചോദ്യപേപ്പര്‍ വിവാദത്തില്‍ സസ്‌പെന്‍ഷനിലായ പ്രൊഫസര്‍ ടിജെ ജോസഫിന് അനുകൂല നിലപാടു സ്വീകരിച്ചതിന്റെ പേരിലാണ് തനിക്കെതിരേ നടപടിയെന്ന് സ്റ്റീഫന്‍ ചേരിയില്‍ പറയുന്നു.












Click it and Unblock the Notifications