ചൈന-നോര്‍വേ ബന്ധം വഷളാവുന്നു
ബെയ്ജിങ്: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ലിയു സിയാബോവയ്ക്ക് നോബേല്‍ പുരസ്‌കാരം നല്‍കിയതിലുള്ള ചൈനയുടെ പ്രതിഷേധം തുടരുന്നു.
ചൈനീസ് ഉദ്യോഗസ്ഥസംഘം നോര്‍വെയില്‍ നടത്താനിരുന്ന സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയാണ് ചൈന തങ്ങളുടെ കടുത്ത നിലപാട് തുടരുന്നത്. ഉദ്യോഗസ്ഥരുടെ മൂന്ന് സംഘങ്ങള്‍ നടത്താനിരുന്ന സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയതായി നോര്‍വെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നോര്‍വെയില്‍ നിന്നുള്ള പ്രതിനിധിസംഘം അടുത്തആഴ്ച നടത്താനിരുന്ന ചൈനാ സന്ദര്‍ശനം റദ്ദാക്കി. തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ സമയമില്ലെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കാന്‍ നോര്‍വേ അധികൃതര്‍ നിര്‍ബന്ധിതരായത്.
ചൈനീസ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ലിയുവിന് സമാധാന നൊബേല്‍ സമ്മാനം നല്‍കാനുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ തീരുമാനത്തെ ചൈന നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയോഗിക്കുന്ന അഞ്ചംഗ സമിതിയാണു സമാധാന സമ്മാന ജേതാവിനെ നിശ്ചയിക്കുന്നത്. നോര്‍വേയ്ക്കെതിരെ ചൈന ഇനിയും പ്രതിഷേധ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications